This is our family’s favorite song that holds a special place in our hearts - the song that was sung by my grandmother (Ammachi), Kathreenamma Philip. For many years, she sang it with joy. Even when her memory faded, this song remained a vivid part of her life.
The lyrics of this Malayalam song convey timeless life lessons that resonate across generations. They emphasize the importance of time, education, friendship, and good hygiene. It truly is a treasure that connects us to our roots.
അമ്മച്ചിയുടെ പാട്ട്
മകനേ നിൻ മനോദീപ പ്രകാശത്തെ വളർത്താൻ
വിലയേറും പ്രമാണങ്ങൾ ചിലതെല്ലാം പറയാം
പുലർകാലത്തെഴുന്നേറ്റി-ട്ടുലകേശ മഹത്വം
ദിനം തോറും നിനക്കേണം നിനക്കാപ്പത്തൊഴിവാൻ
തെളിഞ്ഞുള്ള ജലം തന്നിൽ കുളിച്ചു നിർമ്മലമായി
ഉടയാട ഉടുത്തുംകൊണ്ടടക്കാമായി നടക്ക
ചെറുപ്പത്തിൽ അറിവേറെ ഉറച്ചീടും മനസ്സിൽ
അതിനാലാ നിധിക്കായി കൊതിയോടെ വസിക്കാ
വരട്ടെ നാളെയാവട്ടെ-ന്നുരച്ചിട്ടു നിനച്ചാൽ
മടിയാകും പിശാചിന്റെ പിടിയിൽ പെട്ടിടുമേ
സമയത്തിൻ വിലയെന്റെ കുമാരാ നീ ധരിക്ക
കടന്നുപോയ കാലങ്ങൾ മടങ്ങി വന്നീടുമോ
പഠിക്കുമ്പോൾ പഠിക്കേണം കളിക്കുമ്പോൾ കളിക്കേണം
പഠിത്തത്തെ കളിയാക്കി കളഞ്ഞീടാതിരിക്ക
ഗുണാശാലികളോടൊത്ത-ങ്ങിണങ്ങി നീ വസിക്ക
തുറസ്സായ സ്ഥലത്തു പോയി കുറേ നേരമിരിക്ക
ഘനഭാവം കലർന്നുള്ള ജനത്തെ തീണ്ടരുതേ
കനക പൂഞ്ചിരി തൂകി വിനയം പൂണ്ടിരിക്ക